കോവിഡ് കെയർ പ്രവർത്തങ്ങളുമായി പൂഞ്ഞാർ യൂത്ത് കോൺഗ്രസ്

‌.

പൂഞ്ഞാർ: കൊറോണയുടെ രണ്ടാം വരവിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ദുരിതബാധിതർക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌ പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ കാരുണ്യപ്രവർത്തങ്ങൾ അഞ്ചാം ദിവസവും സജീവമായി തുടരുന്നു.

കോവിഡ് ബാധിതരെ ആശുപത്രിയിലാക്കുന്നതിനും, വീടുകൾ അണുവിമുക്തമാക്കുന്നതിനും, മരുന്നുകൾ വീട്ടിലെത്തിക്കുന്നതിനുമാണ് ഈ യുവസേവകർ പ്രധാനമായും ഊന്നൽ നൽകുന്നത്. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോബിൻ റോയി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീഹരി മാടവന, സനീഷ്, സജീവ കോൺഗ്രസ്‌ പ്രവർത്തകനായ ജോയി കൊണ്ടൂപറമ്പിൽ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ജയകൃഷ്ണൻ സതീശൻ, കെവിൻ കിഴക്കേതോട്ടം, ആശിഷ് പുളിക്കൻ, ബിമിൽ കിഴക്കേതോട്ടം, ഡബെറ്റോ ചക്കാലക്കൽ, എബി, ആകാശ് എന്നിവരാണ് യൂത്ത് കെയർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്.