വർഗ്ഗീയതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മറ്റി ക്യാമ്പെയ്ൻ “ഹേ റാം- ഗാന്ധി മരിക്കാത്ത ഇന്ത്യ” ശ്രദ്ധേയമായി

കൂരാലി: യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയതയ്ക്കെതിരായി “ഹേ റാം- ഗാന്ധി മരിക്കാത്ത ഇന്ത്യ” എന്ന ക്യാമ്പെയ്ൻ നടത്തി.യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റ് റിച്ചു കൊപ്രാക്കളത്തിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കെ ആന്റണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ജയിംസ് ജീരകത്തിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത് ആർ പനമറ്റം, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിഷ്ണു പറപ്പള്ളിൽ, മണ്ഡലം ഭാരവാഹികൾ ആയ ലൂയിസ് മാത്യു, മാത്യു നെല്ലിമലയിൽ അഖിൽ രാജേഷ്, അനന്തു കെ, ദീപക് ദാസ്, കരോൾ പാറയ്ക്കൽ, സെബിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.