വൈറലായി തങ്കകൊലുസുകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ചലച്ചിത്ര നിർമ്മാതാവായും അഭിനേത്രിയുമായ സാന്ദ്ര തോമസിന്റെ ഇരട്ടക്കുരുന്നുകളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറുകയാണ്. രണ്ടര വയസ്സുകാരായ കാത്ലിൻ, കെൻഡൽ എന്നിവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സാന്ദ്രയുടെ ഔദ്യോഗിക ഇന്സ്റ്റാഗ്രാം പേജിലാണ് പങ്കു വച്ചിരിക്കുന്നത്. ഉമ്മുകുൽസു, ഉമ്മിണിത്തങ്ക എന്നിങ്ങനെ വിളിപ്പേരുകളുള്ള കൺമണികൾ തങ്കകൊലുസ് എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത്.
പ്രശസ്ത ഡിസൈനറായ ടിയാ നീൽ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളിൽ ഏറെ ക്യൂട്ടായ തങ്ക കൊലുസുകളുടെ ചിത്രങ്ങൾ ഒറ്റദിവസംകൊണ്ട് തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഫ്ലവർ ക്രൗണുകളണിഞ്ഞ് രാജകുമാരിമാരെപ്പോലെ തിളങ്ങുന്ന കുരുന്നുകളുടെ ചിത്രങ്ങൾ ലൈക്കുകൾ കൊണ്ട് മൂടുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Sandra Thomas (@sandrathomasofficial)

ഇരട്ട കുരുന്നുകളുടെ ജനനത്തിനുശേഷം അവരുടെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെയും സാന്ദ്ര തോമസ് സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. സൂപ്പർ നാച്ചുറൽ ഫാമിലി എന്നു പേരു നൽകിയിരിക്കുന്ന യൂട്യൂബ് ചാനലിലും കുസൃതി കുരുന്നുകളുടെ വിഡിയോകൾക്ക് ആരാധകരേറെയാണ്.