ഇളയദളപതി ഫാൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ നടൻ വിജയ് യുടെ ജന്മദിനം ആഘോഷിച്ചു

പാലാ: ഇളയദളപതി ഫാൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ ചലചിത്രനടൻ വിജയ് യുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ജന്മദിനാഘോഷം കേക്ക് മുറിച്ചു മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി റോണി രാജൻ അധ്യക്ഷത വഹിച്ചു. ടോണി തൈപ്പറമ്പിൽ, അരുൺകുമാർ, അനു ജോയ്, കൽബിൻ ബാബു, സതീഷ്, അനിരുദ്ധ് തുടങ്ങിയവർ പ്രസംഗിച്ചു.