പതിമൂന്ന് : പതിമൂന്ന് ; പാലാ നഗരസഭയിൽ യു .ഡി .എഫ് സീറ്റ് വിഭജനം പൂർത്തിയായി.

പാലാ: നഗരസഭയിലെ സീറ്റ് വിഭജനം സമയബന്ധിതമായി തന്നെ പൂർത്തിയാക്കി ഒരു മുഴം മുമ്പേ എറിഞ്ഞ് യു.ഡി.എഫ് മണ്ഡലം നേതൃത്വം.കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻറെ പ്രത്യേക നിർദ്ദേശപ്രകാരം കെപിസിസി വൈസ് പ്രസിഡൻറ് ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറി ടോമി കല്ലാനി എന്നിവർ മുൻ കൈയെടുത്താണ് പാലാ മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് സീറ്റ് വിഭജനം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്.

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച് ധാരണയെത്തി.
ആകെയുള്ള ഇരുപത്തിയാറ് സീറ്റുകളിൽ പതിമൂന്ന് സീറ്റുകളിൽ കോൺഗ്രസും പതിമൂന്ന് സീറ്റുകളിൽ കേരളാ കോൺഗ്രസും മത്സരിക്കും.

പാലാ നഗരസഭ ഐക്യ ജനാധിപത്യ മുന്നണിയുടെ ഉറച്ച കോട്ടയാണെന്നും, ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും മൂന്ന് ദിവസത്തിനകമായി വാർഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുമെന്നും കുര്യാക്കോസ് പടവനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീഷ് ചൊള്ളാനിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.