ഉപയോക്താക്കളോട് എത്രയും വേഗം പാസ്‌വേർഡ് മാറ്റണമെന്ന് ട്വിറ്ററിന്‍റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഉപയോക്താക്കളോട് എത്രയും വേഗം പാസ്‌വേർഡ് മാറ്റണമെന്ന് ട്വിറ്ററിന്‍റെ മുന്നറിയിപ്പ്. ഇന്‍റേണൽ വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നും പാസ്‌വേർഡ് മാറ്റണമെന്നുമാണ് ട്വിറ്റർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. അതേസമയം പ്രശ്നം പരിഹരിച്ചെന്നും ആരെങ്കിലും ഇത് ദുരുപയോഗം ചെയ്തതായി അറിവില്ലെന്നും ട്വിറ്റർ ചീഫ് ടെക്നോളജി ഓഫീസർ പ്രരാഗ് അഗർവാൾ അറിയിച്ചു. മുൻകരുതൽ എന്ന നിലയ്ക്കാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 336 മില്യൺ ഉപയോക്താക്കൾക്കാണ് ഇത് സംബന്ധിച്ച് ട്വിറ്റർ മുന്നറിയിപ്പ് നൽകിയത്.