ആരാണാ മഞ്ഞ മനുഷ്യന്‍?വീണ്ടും ട്വിസ്​റ്റ്​ ഒളിപ്പിച്ച്‌​ ബ്ലാസ്​റ്റേഴ്​സി​ന്‍റ പുതിയ ട്വീറ്റ്​​

ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ആംകാംക്ഷക്ക്​ അറുതി വരുത്തി ഇംഗ്ലീഷ്​ ഗോളടിയന്ത്രം ഗാരി ഹൂപ്പര്‍ കഴിഞ്ഞ ദിവസം കേരള ബ്ലാസ്​റ്റേഴ്​സുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ആരാധകരില്‍ വീണ്ടും ആകാംക്ഷ പരത്തുകയാണ്​ ബ്ലാസ്​റ്റേഴ്​സി​െന്‍റ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ബുധനാഴ്​ച പങ്കുവെച്ച ഏറ്റവും പുതിയ പോസ്​റ്റ്​.


‘മത്സരഗതി നിര്‍ണയിക്കുന്നവരെ കുറിച്ചാണ്​ ഇന്ന്​. അതിനാല്‍ ഈ ബുധനാഴ്ച ഞങ്ങളുടെ പ്രിയപ്പെട്ട ​സൈനിങ്​ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു, , മഞ്ഞ മനുഷ്യന്‍, നിങ്ങളുടെ ഊര്‍ജ്ജത്തി​െന്‍റയും ക്ലബിനോടുള്ള അഭിനിവേശത്തി​െന്‍റയും യഥാര്‍ത്ഥ പ്രാതിനിധ്യം. ഇന്ന് നിങ്ങളെക്കുറിച്ചുള്ളതാണ്, ഞങ്ങളുടെ മഞ്ഞക്കടല്‍ – കേരളത്തില്‍ വേരൂന്നിയതും ആഗോള സ്വഭാവമുള്ളതും അഭിനിവേശത്തോടെ രൂപകല്‍പ്പന ചെയ്തതും’ -ഇതായിരുന്നു പോസ്​റ്റി​െന്‍റ ഉള്ളടക്കം.

മഞ്ഞ നിറത്തിലുള്ള വസ്​ത്രം ധരിച്ച വ്യക്​തി കരാര്‍ ഒപ്പിട​ുന്ന​ ചിത്രത്തോട്​ കൂടിയായിരുന്നു പോസ്​റ്റ്​. പോസ്​റ്റ്​ കണ്ട്​ തലപുകഞ്ഞ്​ ആലോചിക്കുന്ന ആരാധകര്‍ നിരവധി ഉത്തരങ്ങളുമായി കമന്‍റ്​ ​ബോക്​സുകള്‍ നിറക്കുന്നുണ്ട്. പുതിയ കളിക്കാര​െന്‍റ വരവായി ചിലര്‍ പോസ്​റ്റിനെ വായിക്കുന്നു.

എന്നാല്‍ ഇത്​ പുതിയ സൈനിങ്​ അല്ലെന്നും സ്റ്റേഡിയത്തില്‍ പോയി കളി കാണാന്‍ കഴിയാത്ത ലക്ഷക്കണക്കിന് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിനിധിയാണ് ഇന്ന് സൈന്‍ ചെയ്ത മഞ്ഞ മനുഷ്യനെന്ന്​​ അഭിപ്രായപ്പെടുന്നവരുണ്ട്​. എന്തായാലും കമന്‍റ്​ബോക്​സില്‍ കമന്‍റ്​ പൂരമാണ്​.

ഏതായാലും കാത്തിരിക്കാം ബ്ലാസ്​റ്റേഴ്​സി​െന്‍റ ആ വലിയ പ്രഖ്യാപനത്തിനായി. കഴിഞ്ഞ ദിവസമാണ്​ ഐ.എസ്.എല്‍ ഏഴാം സീസണില്‍ സ്​ട്രൈക്കറുടെ വിടവ്​ നികത്താനായി ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ നിന്നുള്ള 32കാരനായ ഹൂപ്പറെ ബ്ലാസ്​റ്റേഴ്​സ്​ ടീമിലെത്തിച്ചത്​.

ഏഴാംവയസ്സില്‍ ടോട്ടന്‍ഹം ഹോട്‌സ്പര്‍ അക്കാദമിയില്‍നിന്ന് കളി പഠിച്ചുതുടങ്ങിയ ഹാരി, 2004ലാണ് ഗ്രേസിനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറിയത്​. ഗ്രേസിനായി 69 മത്സരങ്ങളില്‍നിന്ന് 20 ഗോളുകള്‍ നേടി.

2010ല്‍ സ്‌കോട്ടിഷ് വമ്ബന്മാരായ സെല്‍റ്റിക്കിലെത്തിയതോടെയാണ്​ പേരെടുക്കുന്നത്​. നാലു​ സീസണുകളിലായി യുവേഫ ചാമ്ബ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ചു.

സീസണില്‍ ബ്ലാസ്​റ്റേഴ്​സ്​ കരാറിലെത്തുന്ന നാലാമത്തെ വിദേശ താരമാണ്​ ഹൂപ്പര്‍. സ്​പാനിഷ്​ താരം വിസെ​െന്‍റ ഗോമസ്​, അര്‍ജന്‍റീനയുടെ ഫകു​ന്‍ഡോ പെരേര, കഴിഞ്ഞ സീസണില്‍ കളിച്ച സെര്‍ജിയോ സിഡോഞ്ച എന്നിവരാണ്​ അവര്‍. ഏഷ്യന്‍ താരം ഉള്‍പ്പെടെ മൂന്ന്​ പേര്‍ക്ക്​ കൂടി ഇനി അവസരമുണ്ട്​.