ടോമി കല്ലാനി പൂഞ്ഞാറിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ഈരാറ്റുപേട്ട: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് വരണാധികാരിയായ ബ്ലോക്ക് വികസന ഓഫീസർ വിഷ്ണു മോഹൻ ദേവ് മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.മുസ്ലീം ലീഗ് മേഖലാ പ്രസിഡൻറ്എം.ടി.സലീം കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മജു പുളിക്കൽ തോമസ് കല്ലാടൻ ജോമോൻ ഐക്കര ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത് കമാർ നെല്ലിക്ക ചാലിൽ കുഞ്ഞുമോൻ കെ.കെ. ഓമനഗോപാലൻ നഗരസഭാ അംഗങ്ങൾ പഞ്ചായത്ത് മെമ്പർമാർ വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു.
അഭിഭാഷകനായ ടോമി കല്ലാനി കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ പ്രസിഡൻറും ഇപ്പോൾ കെ.പി.സി.സി.ജനറൽ സെക്രട്ടറിയുമാണ്.കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ഒരു കോൺഗ്രസ്സ് സ്ഥാനാർത്ഥി പൂഞ്ഞാറിൽ മൽസരിയ്ക്കുന്നത്.