തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ 72 വീടുകൾ പൂർത്തിയാക്കി.

തീക്കോയി:-തീക്കോയ് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ച 72 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം പ്രസിഡൻറ് കെ.സി ജെയിംസ് നിർവഹിച്ചു.വൈസ് പ്രസിഡൻറ് കവിത രാജുവിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ,ചേർപേഴ്സൺ ജയറാണി തോമസുകുട്ടി,മെമ്പർമാരായ സിറിൾ റോയി,മാളു ബി മുരുകൻ,മാജി തോമസ്,സിബി രഘുനാഥൻ,രതീഷ് പി എസ്,അമ്മിണി തോമസ്,ദീപ സജി,നജീമ പരികൊച്ച്,പഞ്ചായത്ത് സെക്രട്ടറി സാബുമോൻ,V.E.O അർജുൻ,സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വീടുകൾ ലഭിച്ച ഗുണഭോക്താക്കൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ നടന്ന പ്രഖ്യാപന ഓൺലൈൻ പോഗ്രാം സ്ക്രീനിൽ പ്രദർശിപ്പിച്ചു.