“വാ.. വാ.. എന്നീശോ വാ .. പാലായിൽ നിന്നൊരു സൂപ്പർഹിറ്റ് ദിവ്യകാരുണ്യ ഗീതം

“വാ.. വാ.. എന്നീശോ വാ ..
കുഞ്ഞുനാവിൽ കുഞ്ഞോ സ്തിയായ്…..
കൂട്ടുകൂടാൻ കൂടെ നടക്കാൻ|
എന്നും എൻ കൂടെ വാ…”
ചുരുങ്ങിയ ദിവസം കൊണ്ട് യൂട്യൂബിൽ  ജനമനസ്സുകൾ കീഴടക്കിയിരിക്കുകയാണ് ഈ ദിവ്യകാരുണ്യ സ്വീകരണ ഗാനം.നിരവധി ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായ് ഈ ഗാനം ആലപിക്കുന്നു.പാലാ രൂപതയിലെ വൈദികനായ ഫാ.തോമസ് താന്നിനില്കും തടത്തിൽ ആണ് ഈ ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കടുത്തുരുത്തി കാപ്പും തല സ്വദേശിയായ അച്ചൻ കർണ്ണാട്ടിക് സംഗീതത്തിലും, വെസ്റ്റേൺ മ്യൂസിക്കിലും ബിരുദം നേടിയിട്ടുണ്ട്.

ജനലക്ഷങ്ങൾ ഏറ്റു പാടിയ Sr.ജീയ MSJ രചന നിർവ്വഹിച്ച ” അരികിൽ നീ ഒന്ന് വന്നതെ എന്നാത്മം” എന്ന ഗാനവും, ഷാജി രാമപുരം രചന നിർവ്വഹിച്ച, “മന്നിലെ മന്ന, നീ എന്റെ പ്രീയപുത്രൻ, അകതാരിൽ ഈശോയെ എന്നീ ആൽബങ്ങൾക്കും കൂടാതെ, ഗുരുപാഥേയം, സ്വർഗ്ഗീയ റാണി, തിരുക്കര സ്പർശം, പരിശുദ്ധ സ്നേഹമേ, തുടങ്ങി അൻപതോളം ഗാനങ്ങൾക്കും, ക്രിസ്തീയ ഭക്തിഗാനത്തിന് പുറമെ കവിതകൾക്കും അച്ചൻ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. വാ വാ ഉണ്ണീശോ വാ, എന്ന ഗാനത്തിന്റ Lyrics: Molly Dennis, Music & Vox: Fr. Thomas TNT, Bgm: Anoop Vienna, mixing: Anil Anurag, Co ordinator: Beenu Jose, video: Deepu Edasseri, Studio: Vienna Audio lab Vazhakulam”