കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് എംഎൽഎ മാരുടെ ഫണ്ട് സർക്കാർ വക മാറ്റിയതിനെക്കുറിച്ചുള്ള കടുത്തുരുത്തി എംഎൽഎയുടെ പ്രസ്താവന അപഹാസ്യം: സണ്ണി തെക്കേടം

കടുത്തുരുത്തി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട ആവശ്യകതയിലേക്ക്, എംഎൽഎ മാർക്ക് നൽകുന്ന പ്രാദേശിക വികസന ഫണ്ട് സംസ്ഥാന സർക്കാർ മൊത്തത്തിൽ വക മാറ്റുകയാണ് ഉണ്ടായത്. ഈ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ നിർമ്മിക്കാൻ, സർക്കാർ തീരുമാനം ഉള്ള സാഹചര്യത്തിൽ, തന്റെ നിയോജകമണ്ഡലത്തിലെ ആശുപത്രികളിൽ ഐസലേഷൻ വാർഡുകൾ നിർമ്മിക്കുന്നതിനു വേണ്ടി, കത്തു നൽകിയെന്ന കടുത്തുരുത്തി എംഎൽഎയുടെ പ്രസ്താവന തരംതാണ താണ്.
വസ്തുതകൾ ഇതായിരിക്കെ തന്റെ എംഎൽഎ ഫണ്ടിൽ നിന്ന് തുക കൈമാറ്റം ചെയ്തു സർക്കാരിലേക്ക് നൽകിയെന്ന് കടുത്തുരുത്തി എംഎൽഎ മാധ്യമങ്ങൾക്ക് കൊടുക്കുന്ന വാർത്തകൾ അപഹാസ്യം ആണെന്ന് കേരളാ കോൺഗ്രസ്സ് (എം ) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പ്രസ്താവിച്ചു.
സംസ്ഥാന സർക്കാർ കോവിഡ് ന്റെ പ്രത്യേക സാഹചര്യത്തിൽ, പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ച്, മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും, കടുത്തുരുത്തി എംഎൽഎ അതിന്റെ പേരിൽ നാലു കോടി രൂപ സർക്കാരിന് കൈമാറി കത്ത് നൽകിയെന്ന പ്രസ്താവന തികച്ചും വാർത്ത സൃഷ്ടിക്കാൻ നടത്തുന്ന വിലകുറഞ്ഞ നാടകങ്ങളാണ്.
സ്വന്തം കയ്യിലിരിക്കുന്ന 4 കോടി രൂപയാണ് കൈമാറുന്നത് എന്ന ധ്വനി വരത്തക്കവിധം , സർക്കാർ അനുവദിക്കുന്ന ഫണ്ട് തന്റെ വ്യക്തിപരമായ ഫണ്ട്, എന്നുള്ള രീതിയിൽ എംഎൽഎ വാർത്തകൾ സൃഷ്ടിക്കാൻ നടത്തുന്ന ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ മറ്റ് ജനപ്രതിനിധികൾക്ക് തന്നെ നാണക്കേടാണെന്ന് സണ്ണി തെക്കേടം പറഞ്ഞു.
സർക്കാർ നൽകുന്ന ഫണ്ട് സർക്കാർ വക മാറ്റുന്നു എന്ന കാര്യം മാത്രമേ, ഈ കാര്യത്തിൽ ഉള്ളൂ. ഇത്തരം തട്ടിപ്പ് വാർത്തകൾ കൊടുക്കുന്നത് മണ്ഡലത്തിൽ തന്നെ വിജയിപ്പിച്ച വോട്ടർമാരെ അപമാനിക്കൽ ആണെന്ന് എംഎൽഎ ഇനിയെങ്കിലും തിരിച്ചറിയണം.
കഴിഞ്ഞ കാലങ്ങളിൽ യാതൊരുവിധ പുതിയ വികസനപ്രവർത്തനങ്ങളും മണ്ഡലത്തിൽ കൊണ്ടുവരാൻ കഴിയാതെ, കഴിഞ്ഞ 15 വർഷമായി നടപ്പിലാക്കാതെ , ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന പദ്ധതികളുടെ പേരിൽ വികസന യോഗങ്ങൾ വിളിച്ച് വാർത്തകൾ നൽകി സ്വയം, വികസന നായകനാകാൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയും. താൻ എന്തൊക്കെയോ പ്രവർത്തികൾ ചെയ്യുന്നുവെന്ന് സ്വയം ബോധ്യപ്പെടുത്താൻ നടത്തുന്ന ഇത്തരം ചെപ്പടിവിദ്യകൾ ജനങ്ങളുടെ മുമ്പിൽ വിലപ്പോകില്ലെന്ന് സണ്ണി തെക്കേടം മുന്നറിയിപ്പുനൽകി