പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ വിജയദിനാഘോഷം നടന്നു

പൂഞ്ഞാർ: കഴിഞ്ഞ വർഷത്തെ SSLC, +2 പരീക്ഷകളിൽ ഉജ്ജ്വല വിജയം നേടിയ കുട്ടികളെ അനുമോദിക്കുവാനും പുരസ്കാരങ്ങൾ നൽകുവാനുമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയദിനാഘോഷം നടത്തി. സ്കൂളിലെ ചാവറ ഹാളിൽ നടന്ന പൊതുസമ്മേളനം പി.സി. ജോർജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പിൽ സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ., പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി. ആർ. അനുപമ, വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., പി.റ്റി.എ. പ്രസിഡൻ്റ് എം.സി. വർക്കി മുതിരേന്തിക്കൽ, വിദ്യാർത്ഥി പ്രതിനിധി വിജിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.