തുടങ്ങനാട് ഇടവകയുടെ കൃഷി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമായി SMYM യൂണിറ്റ്.

ഇടവകയുടെ കൃഷി പ്രവർത്തനങ്ങളിൽ സജീവമായി SMYM

തുടങ്ങനാട് ഇടവകയുടെ കൃഷി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമായി SMYM യൂണിറ്റ്.ബഹുമാനപ്പെട്ട വികാരി ഫാ.തോമസ് പുല്ലാട്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന കൃഷി പ്രവർത്തനങ്ങളിൽ SMYM ഡയറക്ടർ ഫാ.ജോൺ കൂറ്റാരപ്പള്ളിലിന്റെയും യൂണിറ്റ് അംഗങ്ങളുടെയും പങ്കാളിത്തം ഏറെ സഹായകമാണ്. ദൈവാലയത്തിന്റെ പരിസരത്തുള്ള കൃഷിയിടങ്ങളിൽ വിവിധങ്ങളായ പച്ചക്കറി ഇനങ്ങളും വാഴ,കപ്പ തുടങ്ങിയവയും കൃഷി ചെയ്തുപോരുന്നു.ജൈവരീതിയിൽ നടത്തിവരുന്ന കൃഷി പരിപാലനത്തിന് SMYM പൂർണ്ണ പിന്തുണ നൽകിവരുന്നു. ശാസ്ത്രീയ രീതിയിലുള്ള മത്സ്യ കൃഷിയും ഇതോടൊപ്പം നടത്തിവരുന്നു.