എസ്.എം.വൈ.എം പൂഞ്ഞാർ യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനം നടന്നു.

എസ്.എം. വൈ.എം പൂഞ്ഞാർ യൂണിറ്റ് 2020 – 2021 പ്രവർത്തനവർഷ ഉദ്ഘാടനം പൂഞ്ഞാർ പള്ളി കോൺഫ്രൻസ് ഹാളിൽ നടന്നു. പൂഞ്ഞാർ ഫൊറോനാ പള്ളി വികാരി .ഫാ മാത്യു കടൂക്കുന്നേൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പൂഞ്ഞാർ യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കൂറ്റാരപ്പള്ളിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് ഡയറക്ടർ സി.ജോയ്സി എഫ് . സി.സി, ലേ ആനിമേറ്റർമാരായ ആമോദ്, ടേർസി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് പ്രസിഡന്റുമാരായ റിജോ , ആൽഫി എന്നിവർ 2020 – 2021 പ്രവർത്തനവർഷ പരിപാടികൾ വിശദീകരിച്ചു. റിപ്പോർട്ട് വായന , കണക്ക് അവതരണം, യൂണിറ്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ , യൂണിറ്റ് അംഗങ്ങളുടെ അംഗത്വനവീകരണം,പുതിയതായി യൂണിറ്റിലേക്ക് വന്നവരുടെ അംഗത്വ സ്വീകരണം ,യൂണിറ്റ് അംഗങ്ങളുടെ കലാ കലാപരിപാടികൾ എന്നിവയ്ക്കു ശേഷം ,സ്നേഹവിരുന്നോടുകൂടി യോഗം അവസാനിച്ചു.