കേരളാ കോൺഗ്രസ് സ്‌കറിയ വിഭാഗം ചെയർമാൻ മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു

കേരളാ കോൺഗ്രസ് സ്‌കറിയ വിഭാഗം ചെയർമാൻ
മുൻ എം.പി സ്കറിയ തോമസ് (71) അന്തരിച്ചു

കൊവിഡ് ബാധിച്ച് ആസ്റ്റർ മെഡിസിറ്റിയിൽ 2 ആഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം

കോവിഡ് നെഗറ്റീവ് ആയെങ്കിലും കരളിനെ ഗുരുതരമായി ബാധിച്ചതായിരുന്നു മരണകാരണം.

ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് (സ്കറിയ) ചെയർമാനായിരുന്നു.

രണ്ടു തവണ ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയ തോമസ് അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു.
ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാൻ . കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു. ക്നാനായ സഭ അസോസിയേഷൻ ട്രസ്റ്റി ആയിരുന്നു.