ഇനി രാജസ്ഥാന്‍ റോയല്‍സ് മലയാളി നയിക്കും; സഞ്ജു സാംസണ്‍ പുതിയ ക്യാപ്റ്റന്‍

ന്യൂദല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് നായകനായി മലയാളി താരം സഞ്ജു സാംസണിനെ തിരഞ്ഞെടുത്തു. ടീമിന്റെ ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താരത്തെ ടീമിലെത്തിക്കാന്‍ വിരാട് കോഹ്ലി നയക്കുന്ന രാജസ്ഥാന്‍ റോയല്‍സും മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും കരുക്കള്‍ നീക്കുന്നതിനിടെയാണ് നായക സ്ഥാനം സഞ്ജുവിന് നല്‍കിയത്.

പുതിയ സീസണില്‍ ആരെയൊക്കെ നിലനിര്‍ത്തും, ആരെയൊക്കെ ഒഴിവാക്കുമെന്ന പട്ടിക ഫ്രാഞ്ചൈസികള്‍ക്ക് ഇന്നു സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. ഇതിന്റെ അട്ിസ്ഥാനത്തിലാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്തിയത്.

നായകനായ സ്റ്റീവ് സ്മിത്തിനെ ടീം ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 12.5 കോടി രൂപ മുടക്കിയാണ് സ്റ്റീവ് സ്മിത്തിനെ ടീമില്‍ എത്തിച്ചത്. എന്നാല്‍ അതിനുള്ള പ്രയോജനം ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് അദേഹത്തെ ഒഴിവാക്കി ക്യാപ്റ്റന്റെ തൊപ്പി സഞ്ജുവിന് കൈമാറിയത്. സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ ക്യാപ്ടനാണ് നിലവില്‍ സഞ്ജു. ഐപിഎല്‍ മലയാളി താരം ഒരു ടീമിനെ നയിക്കുന്നത് ഇത് ആദ്യമാണ്.