കോട്ടയം ജില്ലയിൽ തിങ്കളാഴ്ചയും കർശന നിയന്ത്രണം

2021 നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ കർശന നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽകോട്ടയം ജില്ലയിൽ നാളെയും (03-05-2021) കർശന നിയന്ത്രണം തുടരും. കോട്ടയം ജില്ലയിൽ നാളെ ഇലക്ഷനോടനുബന്ധിച്ച് യാതൊരുവിധ ആഘോഷങ്ങളോ ആഹ്ലാദ പ്രകടനങ്ങളോ മറ്റു ഒത്തുചേരലുകളോ അനുവദിക്കുന്നതല്ല എന്നും ഇതു ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ ദേവയ്യ ഐ.പി.എസ് അറിയിച്ചു.