റെഡ്മി നോട്ട് 9 ഇന്ത്യയിൽ അവതരിപ്പിച്ചു, 48 എംപി ക്വാഡ് ക്യാമറകൾ

ഷഓമിയുടെ റെഡ്മി നോട്ട് 9 ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവയ്ക്ക് കീഴിലാണ് പുതിയ ബജറ്റ് സ്മാർട് ഫോണും അവതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 9 ന്റെ മൂന്ന് വേരിയന്റുകളാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 4 ജിബി + 64 ജിബി ഉള്ള അടിസ്ഥാന വേരിയന്റിന് 11,999 രൂപയാണ് വില. 4 ജിബി + 128 ജിബി വേരിയന്റിന് 13,499 രൂപയും 6 ജിബി + 128 ജിബി കോൺഫിഗറേഷൻ വേരിയന്റിന് 14,999 രൂപയുമാണ് വില. റെഡ്മി നോട്ട് 9 മൂന്ന് നിറങ്ങളിലാണ് വരുന്നത് – അക്വാ ഗ്രീൻ, പെബിൾ ഗ്രേ, ആർട്ടിക് വൈറ്റ്. റെഡ്മി നോട്ട് 9 ജൂലൈ 24 മുതൽ മി.കോം, ആമസോൺ, മി ഹോം, മറ്റ് ഓഫ്‌ലൈൻ ചാനലുകൾ വഴി വിൽപ്പനയ്‌ക്കെത്തും.

6.53 ഇഞ്ച് എഫ്‌എച്ച്‌ഡി + ഐപിഎസ് എൽസിഡി പാനലാണ് ഷഓമി റെഡ്മി നോട്ട് 9 ന്റെ പ്രധാന ഫീച്ചർ. 13 എംപി മുൻ ക്യാമറയ്‌ക്കായി മുകളിൽ ഇടത് കോണിൽ പഞ്ച്-ഹോൾ കട്ട് ഔട്ട് സ്‌ക്രീനിലുണ്ട്. മീഡിയടെക് ഹീലിയോ ജി 85 ചിപ്‌സെറ്റാണ് റെഡ്മി നോട്ട് 9 ൽ പ്രവർത്തിക്കുന്നത്.

റെഡ്മി നോട്ട് 9 ന് 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ക്യാമറ എന്നിവയുള്ള ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ട്. ബോക്സിൽ 22.5W ഫാസ്റ്റ് ചാർജറുള്ള 5,020 എംഎഎച്ച ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഒഎസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ക്യാമറ സെൻസറുകൾക്ക് ചുവടെ സ്ഥാപിച്ചിരിക്കുന്ന ഫിംഗർപ്രിന്റ് സ്കാനർ റെഡ്മി നോട്ട് 9 ൽ ഉണ്ട്. പകരമായി, എഐ ഫെയ്സ് അൺലോക്കിനുള്ള പിന്തുണയും ഉണ്ട്.