പൂഞ്ഞാറിൽ ആവേശത്തിരയിളക്കാൻ രാഹുൽ ഗാന്ധിയെത്തുന്നു; 27 ന് എരുമേലിയിൽ റോഡ് ഷോ

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി എത്തുന്നു. ഈ മാസം 27ന് എരുമേലിയിലാണ് രാഹുൽ ഗാന്ധി എത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് എരുമേലി ടൗണിൽ റോഡ് ഷോ നടത്തും. സ്ഥാനാർത്ഥി ടോമി കല്ലാനിയും അദ്ദേഹത്തിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും.
തുടർന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വോട്ടർമാരെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.

ഇതാദ്യമായാണ് രാഹുൽഗാന്ധി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എത്തുന്നത്. അദേഹത്തെ സ്വീകരിക്കാനുള്ള ആവേശത്തിലാണ് പ്രവർത്തകരും നേതാക്കളും.