ഡോ പ്രസൂണ്‍ മാത്യുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 5.30 വീട്ടുവളപ്പില്‍

ഡോ പ്രസൂണ്‍ മാത്യുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 5.30 വീട്ടുവളപ്പില്‍.
മുണ്ടക്കയം: ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞ കൂട്ടിക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പ്രസൂണ്‍ മാത്യു ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഇടപെടുന്നവരോടെല്ലാം സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഡോക്ടര്‍ സമൂഹത്തിലെ നാനാതുറയില്‍പ്പെട്ടവര്‍ക്കും പ്രിയങ്കരനായിരുന്നു.സോഷ്യല്‍ മീഡിയയിലും സാമൂഹ്യ ഇടപെടല്‍ നടത്തിയിരുന്ന ഡോക്ടര്‍ക്ക് വിപുലമായ സൗഹൃദവലയമാണുള്ളത്. ഒരാഴ്ചയ്ക്ക് മുമ്പാണ് മുണ്ടക്കയം ബൈപ്പാസിന് സമീപമുള്ള വീട്ടിലേക്ക് താമസം മാറിയത്.ഡോക്ടറുടെ അപ്രതീക്ഷിതമായ മരണം സ്‌നേഹിതരില്‍ വലിയ വേദനയാണുണ്ടാക്കിയിരിക്കുന്നത്. മൃതദേഹം ഇന്ന് (14-04-2021) ഉച്ച കഴിഞ്ഞ് 2 മണിക്ക് കൂട്ടിക്കല്‍ ആശുപത്രിയിലും, 3 മുതല്‍ 4 മണി വരെ മുണ്ടക്കയത്തെ ബൈപാസിന് സമീപം ഉള്ള വീട്ടിലും, 4.30 മുതല്‍ 5.30 വരെ പുഞ്ചവയല്‍ 504 കോളനി വീട്ടിലും പൊതുദര്‍ശനത്തിന് ഉണ്ടാകും. സംസ്‌കാരം 5.30 ന് വീട്ടുവളപ്പില്‍ നടത്തും