മണിക്കൂർ അടിസ്ഥാനത്തിൽ വേതനം; പുതിയ തൊഴിൽ കൾച്ചറുമായി കർഷകസേന പൂഞ്ഞാറിലും

പൂഞ്ഞാർ : പയസ്മൗണ്ട് വാട്സപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ കാർഷിക മേഖലകളിലെ ജോലികൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം എന്ന പുതിയ തൊഴിൽ കൾച്ചറിൽ പ്രചോദനം ഉൾക്കൊണ്ട് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പാർട്ട് ടൈം ആയി BTech , BBA കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പെരിങ്ങുളം കർഷക സേന രൂപീകരിച്ചിരിയ്ക്കുന്നു .പൂഞ്ഞാർ ,പെരിങ്ങുളം ഭാഗത്തുള്ള കാർഷിക മേഖലകളിലെ ജോലികൾ കോളേജ് വിദ്യാർത്ഥികൾ മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതനത്തിന് ചെയ്ത് നൽകും.
രണ്ട് മണിക്കൂർ ജോലിയ്ക്ക് Rs 200/-
മൂന്ന് മണിക്കൂർ ജോലിയ്ക്ക് Rs 270/-
നാല് മണിക്കൂർ ജോലിയ്ക്ക് Rs 340 /-
എന്നീ നിരക്കിലാണ് നിലവിൽ വേതനം .
(ജോലി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
ഡിൽസ്(BBA വിദ്യാർത്ഥി ) പെരിങ്ങുളം കർഷക സേന അഡ്മിൻ Mob:8086213601.
അഡ്വ. ഫ്രിൻസോ മാത്യു കല്ലക്കാവുങ്കൽ Mob:9447869549 .