പൂഞ്ഞാർ _പയ്യാനിത്തോട്ടം _ഇടമല കൈപ്പള്ളി _ഏന്തയാർ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കനാമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിവേദനം നൽകി

പൂഞ്ഞാർ: പൂഞ്ഞാർ _പയ്യാനിത്തോട്ടം _ഇടമല കൈപ്പള്ളി _ഏന്തയാർ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കുക.കഴിഞ്ഞ 15 വർഷമായി പാച്ച് വർക്ക് പോലും നടത്താത്ത പൂഞ്ഞാർ കൈപ്പള്ളി റോഡ് കാൽ നടയാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത കുണ്ടും കുഴിയും ആയി മാറിയിരിക്കുന്നു . ടൂവീലർകാർക്കും മറ്റ് വാഹനങ്ങൾക്കും യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് .പൂഞ്ഞാറിൽ നിന്ന് അരമണിക്കൂർ കൊണ്ട് കൈപ്പള്ളിൽ എത്താവുന്ന സാഹചര്യം ഉള്ളപ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ കുണ്ടും കുഴിയും താണ്ടി കൈപ്പള്ളിയിൽ എത്തണമെങ്കിൽ ഏതാണ്ട് ഒരു മണിക്കൂറോളം വേണ്ടിവരുന്നു .ഈ സാഹചര്യത്തിൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് കോൺഗ്രസ് ഐ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർക്കും നിവേദനം നൽകി.
മണ്ഡലം പ്രസിഡന്റ് എം.സി. വർക്കിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ഭാരവാഹികളായ ജോളി ച്ചൻ വലിയപറമ്പിൽ ,രാജമ്മ ഗോപിനാഥ് ,സുഭാഷ് പുതുപുരയ്ക്കൽ,റോജി തോമസ് മുതിരേന്തിക്കൽ ,സിബി തോമസ് കണ്ണൻപ്ലാക്കൽ,സജി കൊട്ടാരം,ജോഷി പള്ളിപ്പറമ്പിൽ ,സണ്ണി കല്ലാറ്റ്,ഷിജു വടക്കേടത്ത്,ബിനു സി.കെ ചിറയ്ക്കൽ ,ജസ്റ്റിൻ ആലഞ്ചേരി,വിനോദ് പുലിയള്ളുംപുറത്ത്,ബിജു പുത്തൻപുര,ജോയി ഉറുമ്പിൽ എന്നിവർ പ്രസംഗിച്ചു.