രണ്ടാം സ്ഥാനം തന്ന പൂഞ്ഞാറിലെ ജനങ്ങളോട് നന്ദി; എല്‍ ഡി എഫിന്റെ വിജയം പിണറായിയുടെ നേട്ടമെന്ന് പി സി ജോര്‍ജ്

കോട്ടയം: തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് പി സി ജോര്‍ജ്. തിരഞ്ഞെടുപ്പ് വിജയം പിണറായിയുടെ സ്വന്തം നേട്ടമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നടന്നത് മികച്ച എല്‍ ഡി എഫ് ഭരണമായിരുന്നു. പരാതിയുണ്ടായിരുന്ന ജലീലിനേയും മേഴ്‌സിക്കുട്ടിയമ്മയേയും ജനങ്ങള്‍ തോല്‍പ്പിച്ചു. കൊവിഡ്, വെളളപ്പൊക്ക സമയങ്ങളില്‍ പിണറായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

ദീര്‍ഘകാലം പൂഞ്ഞാറില്‍ എം എല്‍ എയായിരുന്ന പി സി ജോര്‍ജ് ഇത്തവണ 11,404 വോട്ടിനാണ് തോറ്റത്. എല്‍ ഡി എഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് മണ്ഡലത്തില്‍ വിജയിച്ചത്.