കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാൻ ചൂണ്ടച്ചേരി കേറ്ററിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

പാലാ: കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാൻ ചൂണ്ടച്ചേരി സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പാലാ ബ്ലഡ് ഫോറവുമായി ചേർന്ന് നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ അമ്പതിലധികം വിദ്യാർത്ഥികളുടെയും കന്നി രക്തദാനമായിരുന്നു എന്നതും ശ്രദ്ധേയമായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോളേജിൽ നടന്ന ക്യാമ്പ് ആക്ടിംഗ് പ്രിൻസിപ്പാൾ അലക്സാണ്ടർ സഖറിയാസ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ .ജേക്കബ് പുതിയാപറമ്പിൽ രക്തദാന സന്ദേശം നല്കുകയും ക്യാമ്പിൽ ആദ്യ രക്തദാനം നടത്തുകയും ചെയ്തു. ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, ഷാജി മാത്യു, ക്യാമ്പ് കോർഡിനേറ്റർ ടിൽബിൻ സാബു ,ഡോക്ടർ എൽസമ്മ തെക്കേേൽ, സിസ്റ്റർ ബൻസിറ്റാ എഫ് സി സി, സിസ്റ്റർ ബിൻസി എഫ് സി സി, എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പ് നയിച്ചത് കിസ്കോ – മരിയൻ ബ്ലഡ് ബാങ്ക് പാലാ ആണ്.
കോവിഡ് ആരംഭിച്ച കാലം മുതൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാതാക്കളെ എത്തിച്ച്‌ രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാണെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു .