നികുതി പണം തിരിച്ചു നൽകി യൂത്ത് കോൺഗ്രസ്സ് ബദലായി

മുത്തോലി:യൂത്ത് കോൺഗ്രസ്സ് മുത്തോലി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കേന്ദ്ര-സംസ്ഥാന നികുതി ഭീകരയ്ക്കെതിരെ ടാക്സ് പേയ്ബായ്ക്ക് സമരം ചേർപ്പുങ്കൽ പമ്പിൽ ഒരു ലിറ്റർ പെട്രോളിൻ്റെ നികുതി പണം കോൺഗ്രസ്സ് പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറി ബിബിൻ രാജ് തിരികെ നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജെറിൻ തോമസ് കുന്നേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ആര്യാ സബിൻ,ടിനോ ചെമ്പകമറ്റം,അർജുൻ സാബു, ആൽബിൻ പനയ്ക്കൻ,അഖിൽ കെ,ടിനു തുടങ്ങിയവർ നേതൃത്വം നൽകി