ഫാ ജോസഫ് വാതല്ലൂരിന് ആദരാഞ്ജലി

തോടനാൽ: സി എം ഐ സഭയുടെ കോട്ടയം പ്രവിശ്യാംഗമായിരുന്ന അന്തരിച്ച ഫാ ജോസഫ് വാതല്ലൂരിന് മാണി സി കാപ്പൻ എം എൽ എ ആദരാഞ്ജലി അർപ്പിച്ചു.

അമേരിക്കയിൽ കഴിഞ്ഞ 18 ന് കോവിഡ് ബാധിതനായാണ് ഫാ ജോസഫ് മരണമടഞ്ഞത്. തോടനാലുള്ള കുടുംബവീട്ടിലെത്തി എം എൽ എ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. തുടർന്ന് ഫാ ജോസഫ് വാതല്ലൂരിൻ്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.