സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം പുനരാരംഭിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : നെല്ല് കുത്തു മില്ലുകൾ നെല്ല് സംഭരണം നിർത്തി വച്ചിരിക്കുന്നതിനാൽ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

15000 ഹെക്ടറിൽ കൂടിയുള്ള കൊയ്ത്ത് ബാക്കിനിൽക്കെ നെല്ല് സംഭരണം നിർത്തി വെച്ചിരിക്കുന്നതു മൂലം കർഷകർക്ക് വൻ നഷ്ടം വരുത്തിയിരിക്കുകയാണ്.

വേനൽ മഴ മൂലം കൊയ്തിട്ടിരിക്കുന്ന നെല്ല് നഷ്ടപ്പെടാതിരിക്കാൻ
സർക്കാർ ചുമതലയിൽ ഉള്ള വൈക്കം വെച്ചൂർ റൈസ് മിൽ കർഷകരുടെ നെല്ല് അടിയന്തിരമായി സംഭരിച്ച് നെൽ കർഷകരെ സംരക്ഷിക്കാൻ തയാറകണമെന്നും സജി ആവശ്യപ്പെട്ടു.