മണിയംകുന്ന് റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തനോദ്‌ഘാടനവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

മണിയംകുന്ന് : മണിയംകുന്ന് റസിഡൻസ് അസോസിയേഷൻ 2021 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ത്രിതല പഞ്ചായത്ത് ഭാരവാഹികൾക്ക് സ്വീകരണവും ശ്രീ കെ എം ദേവസ്യ കള്ളികാടിൻറെ വസതിയിൽ ഇതിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ നോബിൾ നിർവഹിച്ചു അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീ പ്രകാശ് കിഴക്കേത്തോട്ടം അധ്യക്ഷത വഹിച്ചു സെക്രട്ടറി സി എം ജോർജ്ജ് ചെമ്പകത്തിനാൽ സ്വാഗതമാശംസിച്ചു. അന്തരിച്ച പ്രസിഡന്റ് സോമനാഥൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ നോബിൾ വൈസ് പ്രസിഡണ്ട് തോമസുകുട്ടി കരിയാപുരയിടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ബി അജികുമാർ എട്ടാം വാർഡ് മെമ്പർ ശ്രീമതി ഉഷാകുമാരി എന്നിവർക്ക് സ്വീകരണം നൽകി ശ്രീ കെ എം ദേവസ്യ കള്ളിക്കാട് കൃതജ്ഞത പറഞ്ഞു