കോട്ടയം ജില്ലയില്‍ 704 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 704 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 697 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 4550 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 322 പുരുഷന്‍മാരും 311 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

314 പേര്‍ രോഗമുക്തരായി. 6502 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 61365 പേര്‍ കോവിഡ് ബാധിതരായി. 54700 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15145 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 88

വാകത്താനം- 32

പാറത്തോട്- 27

മാടപ്പള്ളി- 25

കറുകച്ചാല്‍- 24

കിടങ്ങൂര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി- 23

ഏറ്റുമാനൂര്‍-16

തൃക്കൊടിത്താനം- 15

അയര്‍ക്കുന്നം-14

പാമ്പാടി, കടുത്തുരുത്തി, അതിരമ്പുഴ, മുണ്ടക്കയം-13

പാല, മുത്തേലി, ഉദയനാപുരം, വൈക്കം, അകലക്കുന്നം-12

മാഞ്ഞൂര്‍, കൂട്ടിക്കല്‍, മറവന്തുരുത്ത്-11

എരുമേലി, കോരുത്തോട്, വെള്ളാവൂര്‍-10

ഞീഴൂര്‍-9

ചെമ്പ്, കാണക്കാരി, എലിക്കുളം, നീണ്ടൂര്‍, പള്ളിക്കത്തോട്-8

വെള്ളൂര്‍, വിജയപുരം, തിടനാട്, മുളക്കുളം, വാഴപ്പള്ളി, പുതുപ്പള്ളി-7

മണര്‍കാട്, ചിറക്കടവ്, ആര്‍പ്പൂക്കര, ടി.വി പുരം, തലയോലപ്പറമ്പ്, തലയാഴം,
കുറവിലങ്ങാട്, വെച്ചൂര്‍, കോരുത്തോട്-5