കോട്ടയം ജില്ലയില്‍ 552 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 532 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായി. പുതിയതായി 4310 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 231 സ്തീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
586 പേര്‍ രോഗമുക്തരായി. 5328 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59270 പേര്‍ കോവിഡ് ബാധിതരായി. 53800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14161 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 56
വാകത്താനം- 28
ചങ്ങനാശേരി-23
കാണക്കാരി-20
പാറത്തോട്, രാമപുരം, കാഞ്ഞിരപ്പള്ളി-18
ചിറക്കടവ്-17
വാഴപ്പള്ളി-16
വൈക്കം, അയര്‍ക്കുന്നം-15
കറുകച്ചാല്‍-14
കടനാട്, മണര്‍കാട്-13
ഞീഴൂര്‍, പനച്ചിക്കാട്-12
അതിരമ്പുഴ-11
ഏറ്റുമാനൂര്‍, മേലുകാവ്-10
പാലാ,തൃക്കൊടിത്താനം, ആര്‍പ്പൂക്കര,മറവന്തുരുത്ത്-9
മുണ്ടക്കയം, വിജയപുരം-8
തീക്കോയി, എരുമേലി, കുറിച്ചി, പുതുപ്പള്ളി-7
തിടനാട്, തലയാഴം,എലിക്കുളം,മാടപ്പള്ളി-6
നെടുംകുന്നം, കരൂര്‍, മുത്തോലി, വെച്ചൂര്‍, ടി,വി പുരം, അകലക്കുന്നം-5
പാമ്പാടി, ചെമ്പ്, അയ്മനം, കൂട്ടിക്കല്‍, ഉദയനാപുരം, പായിപ്പാട്, കൂരോപ്പട-4
കുമരകം, മരങ്ങാട്ടുപിള്ളി, വെള്ളൂര്‍, കുറവിലങ്ങാട്, പൂഞ്ഞാര്‍, തലയോലപ്പറമ്പ്-3
ഉഴവൂര്‍, വെളിയന്നൂര്‍, കിടങ്ങൂര്‍, കോരുത്തോട്, പള്ളിക്കത്തോട്, നീണ്ടൂര്‍, കടപ്ലാമറ്റം,
ഈരാറ്റുപേട്ട, വാഴൂര്‍, തിരുവാര്‍പ്പ്, തലപ്പലം, മീനച്ചില്‍, മാഞ്ഞൂര്‍-2
കങ്ങഴ, കടുത്തുരുത്തി, വെള്ളാവൂര്‍, മണിമല, മൂന്നിലവ്, മുളക്കുളം, മീനടം-1