ജോസ് കെ മാണി ഇടത്തേക്ക് തന്നെ… ജോസ് കെ മാണി രാജ്യസഭാ എം,പി സ്ഥാനം രാജി വയ്ക്കും നിലപാട് പ്രഖ്യാപിച്ചത് കോട്ടയത്ത്

കോട്ടയം:

കോട്ടയം: യു.ഡി.എഫില്‍ നിന്ന് പുറത്തായ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചു. ഇന്നു രാവിലെ പാലായില്‍ ജോസ് കെ മാണിയുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം കോട്ടയത്ത് ജോസ് കെ മാണി പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിലെ പഴയ ബോര്‍ഡ് മാറ്റി പുതിയത് സ്ഥാപിച്ചു. പുതിയ ബോര്‍ഡില്‍ രണ്ടില ചിഹ്നമില്ല. കോൺഗ്രസിനെതിരെ രൂക്ഷ വിമര്ശനം. കേരളാ കോൺഗ്രസിനെ ഇല്ലാതാക്കുക എന്നതാണ് അവരുടെ അജണ്ട, ആത്മാഭിമാനം അടയാറവുവാക്കാൻ ഞങ്ങൾക്ക് കഴിയില്ല.

38 വർഷക്കാലം ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നാണ് ജോസ് കെ മാണി പറയുന്നത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ കടുത്ത അനീതി നേരിട്ടുവെന്നും, പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിയുണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചർച്ച ചെയ്യാൻ പോലും യുഡിഎഫ് തയ്യാറായില്ലെന്ന് ജോസ് കെ മാണി ആരോപിക്കുന്നു.

കെ എം മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടൻ ജോസഫ് ലോക്സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞുവെന്നും ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പിജെ ജോസഫിന് യുഡിഎഫ് നേതാക്കൾ മൗനമായി സഹായം ചെയ്തുവെന്നും ജോസ് ആരോപിക്കുന്നു.

വെറും ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരള കോൺഗ്രസിനെ പുറത്താക്കിയതെന്നും, തിരിച്ചു മുന്നണിയിലേക്ക് എത്തിക്കാൻ ആത്മാ‌ർത്ഥമായ ശ്രമമുണ്ടായില്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

പന്ത്രണ്ട് സീറ്റുകള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നല്‍കാമെന്നാണ് സി.പി.എമ്മുമായി ജോസ് വിഭാഗം ഉണ്ടാക്കിയ ധാരണ. കോട്ടയത്ത് മത്സരിക്കാന്‍ അഞ്ച് സീറ്റുകളാണ് നല്‍കുക. മാണി സി കാപ്പന്‍ അവകാശവാദമുന്നയിച്ച പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും ഇപ്പോള്‍ അത് വിവാദമാക്കേണ്ടെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു. തോമസ് ചാഴിക്കാടന്‍ എം.പി.എം.എല്‍ എ മാരായ റോഷി അഗസ്റ്റിന്‍, ഡോ.എന്‍.ജയരാജ് എന്നിവരും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു. അതേസമയം പാലാ സീറ്റില്‍ അവകാശവാദമുന്നയിച്ച കാപ്പന്‍ ഇന്ന് 12 മണിയ്‌ക്ക് മാദ്ധ്യമങ്ങളെ കാണുന്നുണ്ട്.

ഓഫീസിലേക്ക് എത്തി തുടങ്ങി. സംസ്ഥാന കമ്മിറ്റി ഓഫീസിലെ പഴയ ബോര്‍ഡ് മാറ്റി പുതിയത് സ്ഥാപിച്ചു. പുതിയ ബോര്‍ഡില്‍ രണ്ടില ചിഹ്നമില്ല.