‘മാണി സി. കാപ്പനെ അഭിനന്ദിക്കുന്നു; തോറ്റത് യുഡിഎഫ് – ബിജെപി വോട്ടു കച്ചവടം മൂലം’

കോട്ടയം : യുഡിഎഫ് – ബിജെപി വോട്ടു കച്ചവടം മൂലമാണ് പാലായിൽ തോറ്റതെന്ന് ജോസ് കെ. മാണി പറഞ്ഞു. മാണി സി. കാപ്പനെ അഭിനന്ദിക്കുന്നു. പരാജയം അംഗീകരിക്കുന്നു. ചരിത്രം തിരുത്തി എൽഡിഎഫ് അധികാരത്തിൽ വന്നത് കേരള കോൺഗ്രസിന്റെ (എം) സഹായം ഉള്ളതിനാലാണെന്നും ജോസ് കെ. മാണി പറഞ്ഞു
പണാധിപത്യത്തിന്റെ മേൽ ജനാധിപത്യത്തിന്റെ വിജയമാണ് പാലായിൽ ലഭിച്ചതെന്ന് മാണി സി. കാപ്പൻ. ജോസ് കെ. മാണി ലോക്സഭായിൽ ഒരു വർഷം ബാക്കിയുള്ളപ്പോൾ രാജ്യസഭയിലേക്കു മാറി. രാജ്യസഭയിൽ മൂന്നര വർഷം കഴിഞ്ഞപ്പോൾ ഇപ്പോൾ നിയമസഭയിലേക്കു മാറുന്നു. ഇതെല്ലാം ജനങ്ങൾ കാണുകയല്ലേ. കാപ്പൻ പറഞ്ഞു.