സാധാരണക്കാരെയും കുടുംബങ്ങളെയും പട്ടിണിക്കിടാത്ത സര്‍ക്കാര്‍ തുടരണം: ജോസ് കെ.മാണി

പാലാ: സാധാരണക്കാരും കുടുംബങ്ങളും ജോലിയില്ലാതെ വലഞ്ഞ കൊവിഡ് കാലത്ത് നാടിനെപ്പട്ടിണിക്കിടാത്ത സര്‍ക്കാരിനുള്ള വോട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ രേഖപ്പെടുത്തുന്നതെന്നു പാലാ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി പറഞ്ഞു. നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന കുടുംബയോഗങ്ങളിലും കുടുംബ സംഗമങ്ങളിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഓരോ വീട്ടിലും ധൈര്യമായി കയറിയെത്താവുന്ന സാഹചര്യമാണ് ഇപ്പോള്‍ ഇടതു മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പാലായിലും ഈ വികസനത്തിന്റെ അലയൊലികള്‍ അടിയ്ക്കുന്നുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ അന്‍പതു വര്‍ഷത്തിലേറെയായി കെ.എം മാണി കൊണ്ടു വന്ന വികസനങ്ങളാണ് ഇപ്പോഴും മണ്ഡലത്തിന്റെ അടിത്തറ. എം.പിയായി ഇരുന്ന പത്തു വര്‍ഷം കൊണ്ടു മണ്ഡലത്തില്‍ അതിവേഗം വികസനം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതെല്ലാം എല്‍.ഡി.എഫിന് വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങളില്‍ പാലാ നിയോജകമണ്ഡലം കണ്‍വീനര്‍ ബാബു കെ ജോര്‍ജ്, എല്‍.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.ഒ ജോര്‍ജ്, മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ജോയ് ജോസഫ്, സി.പി.എം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.ഐ പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി എം.ജി ശേഖരന്‍, ബൈന്നി മൈലാടൂര്‍ , ഫിലിപ്പ് കുഴികുളം, ലോപ്പസ് മാത്യു, രാജേഷ് വാളിപ്‌ളാക്കല്‍ , നിര്‍മ്മല ജിമ്മി , ഫിലിപ്പ് കുഴികുളം , കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലോപ്പസ് മാത്യു, ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റര്‍ പന്തലാനി, സംസ്ഥാന കമ്മിറ്റി അംഗം സിബി തോട്ടുപുറം, എന്‍.സി.പി മണ്ഡലം പ്രസിഡന്റ് ഔസേപ്പച്ചന്‍ വലിയവീട്ടില്‍, നേതാവ് ജോസ് കുറ്റിയാനിമറ്റം, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സിറിയക് കുര്യന്‍, പഞ്ചായത്തംഗം ജെയിംസ് മാത്യു, അജിത് ജോര്‍ജ്, എല്‍.ഡി.എഫ് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍ മനോജ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.