ജോസ് കെ മാണി നിലപാട് പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ദേശാഭിമാനി വരിസംഖ്യ പിരിച്ച് അണികൾ

കോട്ടയം : കേരളാകോൺഗ്രസ് ജോസ് കെ മാണി ഇന്ന് ഞെട്ടിക്കുന്ന രാഷ്ട്രീയ നിലപാടുകൾ പ്രഖ്യാപിക്കുന്നത്തിന് മുൻപേ ദേശാഭിമാനിയുടെവരിസംഖ്യയുമായി അണികൾ. പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരുടെയും ബോർഡ് അംഗങ്ങളുടെയും ദേശാഭിമാനി വാർഷിക വരിസംഖ്യയും രസീതും ബാങ്ക് പ്രസിഡന്റും കേരള കോൺഗ്രസ്സ്. എം. സംസ്ഥാന കമ്മിറ്റി
അംഗവുമായ സണ്ണി മാത്യുവാണ് സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫിന് കൈമാറി നിലപാട് വ്യക്തമാക്കിയത്.

പരിപാടിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപ് കെ കുമാർ,സാം അലക്സ്, മുൻ ബാങ്ക് പ്രസിഡണ്ട് അനുരാഗ് കെ ആർ, ബോർഡ് അംഗങ്ങളായ സാം പെഴമറ്റത്തിൽ, സിസിലികുട്ടി ടീച്ചർ എന്നിവരെല്ലാം പങ്കെടുത്തിരുന്നു.