സൂമിന് പകരം ആപ്പുമായി ജിയോ

ഒരേസമയം നൂറുപേര്‍ക്ക് വരെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്ന് ജിയോമീറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മീറ്റിങ്ങുകള്‍ ഷെഡ്യൂള്‍ ചെയ്യാനും സ്‌ക്രീനുകള്‍ പരസ്പരം പങ്കുവെക്കാനുമുള്ള സംവിധാനവും ജിയോ മീറ്റിലുണ്ട്.

ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് 100 പേരെ ഒരേ സമയം ജോയിന്‍ ചെയ്യിക്കാം. എച്ച് ഡി ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നു ആപ്പില്‍ ഒരു ദിവസത്തില്‍ എത്ര മീറ്റിംഗുകള്‍ വരെയും സൗജന്യമായി നടത്താം. സൂമിലേതുപോലെ വെയ്റ്റിംഗ് റൂം എന്ന സംവിധാനം ഉണ്ടാകുകയും ഓരോ മീറ്റിംഗും പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതവുമായിരിക്കും. ക്രോ, ഫയര്‍ഫോക്സ് എന്നീ ബ്രൗസര്‍ വഴിയും ആപ്പ് വഴിയും ലോഗിന്‍ ചെയ്യാം. മാക്, ഐഓഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് എന്നിവയ്ക്കായി ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്.