മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 25 വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയും; അഡ്വ. നുര്‍ബിന റഷീദ് കോഴിക്കോട് സൗത്തില്‍.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗ് ഇക്കുറി 27 മണ്ഡലങ്ങളിലാണ് പോരിനിറങ്ങുന്നത്. കോഴിക്കോട് സൗത്തില്‍ നിന്നും നൂര്‍ബിന റഷീദ് നിയമസഭയിലേക്ക് മത്സരിക്കും. ഖമറുന്നീസ അന്‍വര്‍ 1996ല്‍ മത്സരിച്ച ശേഷം ഇതാദ്യമായാണ് ഒരു വനിത ലീഗ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

എംപി അബ്ദുസമദ് സമദാനി ലോക്‌സഭയിലേക്കും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും. മൂന്ന് തവണ മത്സരിച്ച്‌ ജയിച്ചവരെ പിന്നീട് പരിഗണിക്കുന്നില്ലെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്ബ് ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അത് തീരുമാനിച്ചാല്‍ അവിടത്തെ സ്ഥാനാര്‍ത്ഥിയെയും, പേരാമ്ബ്രയിലെ സ്ഥാനാര്‍ത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി

മഞ്ചേരി: യു.എ ലത്തീഫ്

ഏറനാട്: പി.കെ ബഷീര്‍

കൊണ്ടോട്ടി: ടി.വി ഇബ്രാഹീം

കോട്ടക്കല്‍: ആബിദ് ഹുസൈന്‍ തങ്ങള്‍

പെരിന്തല്‍മണ്ണ:നജീബ് കാന്തപുരം

മങ്കട: മഞ്ഞളാംകുഴി അലി

തിരൂര്‍: കുറുക്കോളി മൊയ്തീന്‍

താനൂര്‍: പി.കെ ഫിറോസ്

തിരൂരങ്ങാടി: കെ.പി.എ മജീദ്

വള്ളിക്കുന്ന്: ഹമീദ് മാസ്റ്റര്‍

കോഴിക്കോട് സൗത്ത്: അഡ്വ.നൂര്‍ബിന റഷീദ്

കുറ്റ്യാടി: പാറക്കല്‍ അബ്ദുല്ല

കൊടുവള്ളി: എം.കെ മുനീര്‍

കുന്ദമംഗലം: ദിനേഷ് പെരുമണ്ണ (സ്വത)

തിരുവമ്ബാടി: സി.പി ചെറിയ മുഹമ്മദ്

അഴീക്കോട്: കെ.എം ഷാജി

കാസര്‍കോട്: എന്‍.എ നെല്ലിക്കുന്ന്

മഞ്ചേശ്വരം: എ.കെ.എം അഷ്‌റഫ്

മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍

ഗുരുവായൂര്‍: കെഎന്‍.എ ഖാദര്‍

കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂര്‍

കൂത്തുപറമ്ബ്: പൊട്ടന്‍കണ്ടി അബ്ദുല്ല

കോങ്ങാട്: യു.സി രാമന്‍

പുനലൂര്‍, ചടയമംഗലം, പേരാമ്ബ്ര എന്നിവ പിന്നീട് പ്രഖ്യാപിക്കും.