ഇന്ധന വില വർധിപ്പിക്കുന്നതിന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൂഞ്ഞാർ മണ്ഡലം കമ്മറ്റി പനച്ചികപ്പാറ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്യായമായി നികുതി ചുമത്തി ഇന്ധന വില വർധിപ്പിക്കുന്നതിന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൂഞ്ഞാർ മണ്ഡലം കമ്മറ്റി പനച്ചികപ്പാറ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ എബി ലൂക്കോസ് കിഴക്കേതോട്ടം അധ്യക്ഷത വഹിച്ചു. അപ്പച്ചൻ മൂശാരിപറമ്പിൽ, അജിത് കുമാർ ബി നെല്ലിക്കച്ചാലിൽ, ഓൾവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, തോമസ് പുളിക്കൻ, ശ്രീഹരി മാടവന, ജോയി കൊണ്ടുപറമ്പിൽ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.