ഇന്ത്യയ്‌ക്ക് ഇതിഹാസ ജയം; ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനി‌ര്‍ത്തി

ബ്രിസ്‌ബെയ്‌ന്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ഗാബ ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് വിജയം. അവസാന സെഷനില്‍വിക്ക‌റ്റ് കീപ്പര്‍ ബാ‌റ്റ്‌സ്‌മാന്‍ ഋഷഭ് പന്തിന്റെ കരുത്തില്‍ (139 പന്തുകളില്‍ പുറത്താകാതെ 89) ഇന്ത്യ മൂന്ന് വിക്ക‌റ്റ് ശേഷിക്കെ 328 റണ്‍സ് വിജയലക്ഷ്യം നേടി. ഇതോടെ പരമ്ബര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 369,294 ഇന്ത്യ 336,329/7.

വിക്ക‌റ്റ് നഷ്‌ടമില്ലാതെ നാല് റണ്‍സ് എന്നനിലയില്‍ ബാ‌റ്രിംഗ് ആരംഭിച്ച ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണര്‍‌ ശുഭ്‌മാന്‍ ഗില്‍(91), ചേതേശ്വര്‍ പൂജാര(56) എന്നിവര്‍ക്ക് പിന്നാലെ ഋഷഭ് പന്തും അര്‍ദ്ധസെഞ്ചുറി നേടി. മൂന്നാം മത്സരത്തില്‍ കന്നി സെഞ്ചുറിയ്‌ക്ക് ഒന്‍പത് റണ്‍സ് മാത്രം അകലെ നേഥാന്‍ ലയാണ്‍ ഗില്ലിനെ പുറത്താക്കി. തുടര്‍ന്ന് ബാ‌റ്റ് ചെയ്യാനെത്തിയ നായകന്‍ അജിങ്ക്യ രഹാനെ ഏകദിന ശൈലിയില്‍ 22 പന്തില്‍ 28 റണ്‍സ് നേടി പുറത്തായി. എന്നാല്‍ ഒര‌റ്റത്ത് ഉറച്ചുനിന്ന പൂജാര കരിയറില്‍ ഏ‌റ്റവും വേഗം കുറഞ്ഞ അര്‍ത്ഥസെഞ്ചുറിയുടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി. 196 പന്തുകള്‍ നേരിട്ടാണ് പൂജാര 50 റണ്‍സ് പൂര്‍ത്തിയാക്കിയത്.

211 പന്തുകള്‍ നേരിട്ട പൂജാര ഏഴ് ബൗണ്ടറികള്‍ സഹിതം 56 റണ്‍സ് നേടി പുറത്തായി.പിന്നീടെത്തിയ മയാങ്ക് അഗര്‍വാള്‍ 9 റണ്‍സ് നേടി പുറത്തായി. ഇപ്പോള്‍ പന്തും വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. ഓസ്‌ട്രിലിയയ്ക്ക് വേണ്ടി പാ‌റ്റ് കമ്മിന്‍സ് നാല് വിക്ക‌റ്റുകളും നേഥന്‍ ലയാണ്‍ രണ്ട് വിക്ക‌റ്റുകള്‍ വീഴ്‌ത്തി.