പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി

പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി. മെയ് അവസാനത്തോടെ ക്രെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് വിവരം. 25,000 രൂപയാണ് ബുക്കിംഗ് തുക.
അകത്തളത് കാര്യമായ മാറ്റങ്ങൾ ഹ്യുണ്ടായി കൈകടത്തിയിട്ടുണ്ട്. പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇതില്‍ മുഖ്യം. ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി,ആപ്പിള്‍ കാര്‍പ്ലേ പിന്തുണ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിനുണ്ടാകും. സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍എന്നിവയും ഉണ്ട്.


1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ പുതിയ ക്രെറ്റയില്‍ ലഭ്യമാകും. പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഹ്യുണ്ടായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാരുതി എസ്-ക്രോസ്, റെനോ ഡസ്റ്റര്‍ എസ്‌യുവികളാണ് ഹ്യുണ്ടായി ക്രെറ്റയുടെ പ്രധാന എതിരാളികള്‍.