മുണ്ടക്കയത്ത് കെ എം മാണി സ്മൃതി സംഗമവും പുഷ്പ്പാർച്ചനയും നടത്തി.

മുണ്ടക്കയം : അന്തരിച്ച കേരള കോൺ.(എം) ചെയർമാനും ദീർഘകാലം ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന കെ.എം.മാണി സാറിന്റെ 88-ാം ജന്മദിനത്തോട് അനുബന്ധിച്ചു കെ എം മാണി ഫൌണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന, “ഹൃദയത്തിൽ മാണി സാർ”എന്ന പേരിൽ കെ എം മാണി സ്മൃതി സംഗമം, .കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.

മണ്ഡലം പ്രസിഡൻറ് ചാർലി കോശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഡി പ്രദീപ് ഉദ്ഘാടനം ചെയ്തു.ഹൈറേഞ്ച് എസ് എൻ ഡി പി യുണിയൻ പ്രസിഡൻ്റ് ബാബു ഇടയാടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി മാണി സാറിൻ്റെ കുടുംബ സുഹൃത്ത് ഡോ: മാത്യു ജോസ് വയലിൽ അനുസ്മരണ പ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ്കുട്ടി ആഗസ്തി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വനിതാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് മോളി ദേവസ്യ, ജില്ലാ കമ്മിറ്റി അംഗം തങ്കച്ചൻ കാരക്കാട്ട്, ചാക്കോ തുണിയംപ്രായിൽ, അനിയാച്ചൻ മൈലപ്ര, ടോമി ഏബ്രഹാം, അജി വെട്ടുകല്ലാംകുഴി, അജേഷ് കുമാർ, ജോയി ഏബ്രഹാം, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ഷിബു പഞ്ചായത്ത് അംഗങ്ങളായ സുലോചന സുരേഷ്, റേച്ചൽ കെ ടി, ഷിജി ഷാജി, ഷീല ഡോമിനിക്, ബിൻസി മാനുവൽ, സാംസ്ക്കാരിക സമിതി ജില്ലാ കമ്മറ്റി അംഗം മുണ്ടക്കയം ജയേഷ്, സി ഡി എസ് ചെയർപേഴ്സൺ പ്രമീള ബിജു,ടോമി കോഴിമല, തോമസ് മൂലേപ്പറമ്പിൽ, അപ്പച്ചൻ കുമ്പളന്താനം, ജോസഫ് വളളിപ്പറമ്പിൽ, ടോമി ടി ജോൺ, തങ്കച്ചൻ മുതലക്കുഴി, എന്നിവർ പ്രസംഗിച്ചു.