പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെ

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെ ..
*മാർച്ച് 28 ഓശാനഞായർ* രാവിലെ O5.30 വി.കുർബാന, തുടർന്ന് കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം തുടർന്ന് 07.00am,09.30am,04.00pm,06.00pm എന്നി സമയങ്ങളിൽ വി.കുർബാന.മാർച്ച് 29, 30, 31 ( തിങ്കൾ, ചൊവ്വ, ബുധൻ )
*ഇടവകയുടെ വാർഷിക ധ്യാനം* രാവിലെ 05.30,06.30 വി.കുർബാന വൈകുന്നേരം O5.15-ൻ്റെ വി.കുർബാനയെ തുടർന്ന് രാത്രി 9 മണി വരെ വചന പ്രഘോഷണം നടത്തപ്പെടുന്നു. സുപ്രസിദ്ധ ബൈബിൾ പണ്ഡിതനും വടവാതൂർ സെമിനാരി പ്രൊഫസറുമായ റവ.ഡോ.തോമസ് വടക്കേലാണ് ധ്യാനം നയിക്കുന്നത്.
*ഏപ്രിൽ 01 പെസഹാ വ്യാഴം*
രാവിലെ 06.30 വി.ആഘോഷമായ വി.കുർബാന, കാൽകഴുകൽ, പെസഹാ തിരുക്കർമ്മങ്ങൾ
*ഏപ്രിൽ 02 ദു:ഖവെള്ളി*
രാവിലെ 06.30 ദു:ഖവെള്ളിയുടെ തിരുക്കർമ്മങ്ങൾ
ഉച്ചകഴിഞ്ഞ് O2.30 ന് *മാർ ജോസഫ് കല്ലറങ്ങാട്ട്*
പിതാവിൻ്റെ നേതൃത്വത്തിൽ പുത്തൻപാന വായന
03.00 Pm ടൗൺ ചുറ്റിയുള്ള *ചരിത്രപ്രസിദ്ധമായ ആഘോഷമായ കുരിശിൻ്റെ വഴി*
പീഡാനുഭവ സന്ദേശം – റവ.ഫാ.മാത്യു ചന്ദ്രൻ ക്കുന്നേൽ തുടർന്ന് സമാപന പ്രാർത്ഥനയും, ഈശോയുടെ സംസ്കാര ശുശ്രൂഷയും നേർച്ചകഞ്ഞി വിതരണവും
*ഏപ്രിൽ 03 ദുഃഖശനി*
രാവിലെ 06.30 വി.കുർബാന ,ദുഃഖശനിയുടെ തിരുക്കർമ്മങ്ങൾ
*ഏപ്രിൽ 04 ഉയിർപ്പ് ഞായർ*
03.00 am ഉയിർപ്പിൻ്റെ തിരുക്കർമ്മങ്ങൾ ,ആഘോഷമായ വി.കുർബാന
05.30am,07.00pm,09.30am,04.00pm,06.30pm എന്നി സമയങ്ങളിൽ വി.കുർബാന ഉണ്ടായിരിക്കും ,മുണ്ടുപാലം കുരിശുപള്ളിയിൽ ഓശാന ഞായർ, പെസഹാ വ്യാഴം, ദുഃഖവെള്ളി ,ദുഃഖശനി എന്നീ ദിവസങ്ങളിൽ രാവിലെ 06.30 തിരുക്കർമ്മങ്ങളും വി.കുർബാനയും,
ഉയിർപ്പ് ഞായർ
O3.00 am വി.കുർബാന ,ഉയിർപ്പിൻ്റെ തിരുക്കർമ്മങ്ങൾ
06.30 am വി.കുർബാന
വികാരി റവ.ഫാ.ജോൺസൺ പുള്ളീറ്റ്, സഹവികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരി, ഫാ.ജോയൽ ഇഞ്ചക്കുഴിയിൽ, ഫാ.ജോസ് കുഴി ഞ്ഞാലിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകു.