നൂറ്റി എൺപത് വീടുകളിൽ കപ്പയും തേങ്ങയും! ഡി.വൈ.എഫ്.ഐ പയ്യാനിത്തോട്ടം യൂണിറ്റ് മാതൃകയാകുന്നു.

പൂഞ്ഞാർ : പയ്യാനിത്തോട്ടത്തിൽ നൂറ്റി എൺപത് വീടുകളിൽ സി പി ഐ (എം) മായി സഹകരിച്ചാണ് ഡി.വൈ.എഫ്.ഐ കപ്പയും തേങ്ങയും വിതരണം ചെയ്തത്. ലോക്ഡൗണിൽ കോവിഡ് ബാധിച്ചവരുടെ വീടുകളിൽ ആണു നശീകരണം നടത്തുകയും കിറ്റു വിതരണം നടത്തുകയും, പരീക്ഷക്ക് കോവിഡ് ബാധിച്ച കുട്ടിക്ക് സ്നേഹസഞ്ചാരമൊരുക്കുകയും ചെയ്ത പയ്യാനിത്തോട്ടം ഡി.വൈ.എഫ്.ഐ യൂണിറ്റിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത സി.പി.ഐ (എം) ജില്ലാ കമ്മറ്റിയംഗം ജോയി ജോർജ് അഭിപ്രായപ്പെട്ടു. മുതിർന്ന സി.പി.ഐ.എം അംഗം വി.ജി നാരായണൻനായർ, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി കെ.റെജി എന്നിവർ പ്രസംഗിച്ചു. ഡി.വൈ.എഫ് ഐ യൂണിറ്റ് സെക്രട്ടറി ജോബിൻസ് സ്കറിയാ, പ്രസിഡൻറ് ശരത് ശശി, ഡി. വൈ.എഫ്.ഐ അംഗങ്ങളായ അമൽ ശശീന്ദ്ര, സനൽ, പ്രിൻസ്, ജിസ്മോൻ, അജിത്ത്, ജിതിൻ, ആര്യൻ, എന്നിവർ കിറ്റ് തയറാക്കി വിതരണം ചെയ്യാൻ നേതൃത്വം നൽകി.