ഒരു വർഷം പൂർത്തിയാക്കുന്ന സാമൂഹിക അടുക്കളയിൽ വിഭവങ്ങളെത്തിച്ച് ഡി.വൈ.എഫ്.ഐ

പൂഞ്ഞാർ : വിശപ്പുരഹിത കേരളം എന്ന ഉദ്ദേശത്തോടു കൂടി സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക അടുക്കള സംസ്ഥാനമൊട്ടാകെ മികച്ച രീതിയിൽ പ്രവർത്തിക്കുകയാണ്.
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഈ സംരംഭം ഇന്ന് ഒരു വർഷം തികയുകയാണ്.
ഇതിന്റെ ഭാഗമായി DYFI അരി, പച്ചക്കറി ,പലചരക്ക് മുതലായ സാധനങ്ങൾ ജനകീയ അടുക്കളക്കു കൈമാറി.
നിയുക്ത പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കലാണ് DYFI ക്കു വേണ്ടി ഇവ കൈമാറിയത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഡിവൈഎഫ്ഐ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മറ്റൊരു യുവജന സംഘടനയിലും കാണുവാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മിഥുൻ ബാബു, പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ പൂഞ്ഞാർ മേഖല കമ്മിറ്റി സെക്രട്ടറി സാം മാത്യു പ്രസിഡന്റ് അഖിലേഷ് CPIM ഏരിയ കമ്മറ്റിയംഗം രമേഷ് B വെട്ടിമറ്റം, CPIM ലോക്കൽ സെക്രട്ടറി ഷിബു കുമാർ , ലോക്കൽ കമ്മറ്റിയംഗങ്ങളായ മധു കുമാർ, മോഹൻ നായർ, പഞ്ചായത്ത് മെംബർമ്മാർ, DYFlമേഖലാ കമ്മിറ്റി അംഗങ്ങളായ നന്ദു, അർജുൻ ഹരി, ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു