മുഖ്യമന്ത്രി കൊവിഡ് മുക്തനായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് അദ്ദേഹം ആശുപത്രി വിടും.കഴിഞ്ഞ എട്ടിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില് കഴിയുകയായിരുന്നു.

കൊവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും ലക്ഷണങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മകള് വീണയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്ന്ന് നടത്തിയ ചികിത്സയിലാണ് മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്