ആ​റാം ത​ല​മു​റ ബി​എം​ഡ​ബ്ല്യു എം5 ​സെ​ഡാ​ൻ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി

ആ​റാം ത​ല​മു​റ ബി​എം​ഡ​ബ്ല്യു എം5 ​സെ​ഡാ​ൻ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി. കം​പ്ലീ​റ്റ് ബി​ൽ​റ്റ്-​അ​പ്പ് യൂ​ണി​റ്റാ​യി ല​ഭി​ക്കും. പെ​ട്രോ​ൾ പ​തി​പ്പി​ന്‍റെ എ​ക്സ് ഷോ​റൂം വി​ല 1,43,90,000 രൂ​പ.

മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്പോ​ർ​ട്ടിം​ഗ്, ഡൈ​നാ​മി​ക് എ​ക്സി​ക്യൂ​ട്ടീ​വ് സെ​ഡാ​നാ​യി എം5 ​തു​ട​രു​ക​യാ​ണെ​ന്ന് ബി​എം​ഡ​ബ്ല്യു ഗ്രൂ​പ്പ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് വി​ക്രം പ​വ പ​റ​ഞ്ഞു.

സൂ​പ്പ​ർ സ്പോ​ർ​ട്സ് കാ​റി​ന്‍റെ റോ​ളും ഇ​തി​നു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ എ​യ​ർ ഇ​ൻ​ലെ​റ്റ്സ്, ഡ​ബി​ൾ സ്ലാ​റ്റു​ക​ൾ, അ​ലൂ​മി​നി​യം ബോ​ണ​സു​ള്ള വ​ലി​യ കി​ഡ്നി ഗ്രി​ൽ, ഭാ​ര​ര​ഹി​ത​മാ​യ കാ​ർ​ബ​ണ്‍ ഫൈ​ബ​ർ – റീ ​ഇ​ൻ​ഫോ​ഴ്സ് പ്ലാ​സ്റ്റി​ക്കി​ൽ നി​ർ​മി​ച്ച റൂ​ഫ്, എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.