മാണി സി കാപ്പൻ്റെ വിജയത്തിനായി അഭിഭാഷകർ രംഗത്ത്

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി അഭിഭാഷകർ രംഗത്തിറങ്ങി. പാലായുടെ സമസ്ത മേഖലകളുടെ വികസനത്തിനായി മാണി സി കാപ്പൻ്റെ വിജയം അനിവാര്യമാണെന്ന് ഇതു സംബന്ധിച്ചു ചേർന്ന അഭിഭാഷക കൺവൻഷൻ അഭിപ്രായപ്പെട്ടു. കൺവൻഷൻ സ്ഥാനാർത്ഥി മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.

അഡ്വ മനോജ് കച്ചിറമറ്റം അധ്യക്ഷത വഹിച്ചു. ജോർജ് പുളിങ്കാട്, അഡ്വക്കേറ്റുമാരായ ജസ്റ്റിൻ കലയത്തിനാൽ, ബിജു പുന്നത്താനം, കെ.ആർ ശ്രീനിവാസൻ, എബ്രാഹം തോമസ്, സിറിയക് ജെയിംസ്, പ്രകാശ് സി വടക്കൻ, കെ സി ജോസഫ്, കെ റ്റി ജേക്കബ്, അലക്സാണ്ടർ മാത്യു, ഉഷാ മേനോൻ, മാത്യു മുതുകാടൻ, എബ്രാഹം ജെ മറ്റം, സി ജെ ഷാജി, ജോബി കുറ്റിക്കാട്ട്, അരുൺ ജി, ജേക്കബ് അൽഫോൻസാ ദാസ് എന്നിവർ പ്രസംഗിച്ചു.