അമേരിക്കൻ ജനതിപത്യം അഭംഗുരം തുടരും : അംബാസിഡർ ടി. പി. ശ്രീനിവാസൻ

അരുവിത്തുറ: ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും എറ്റവും കാലതാമസം വരുത്തുന്ന വിചിത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയ ആണെങ്കിലും അമേരിക്കൻ ജനാധിപത്യം അഭംഗുരം തുടരുമെന്ന് അംബാസഡർ ടി. പി. ശ്രീനിവാസൻ പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ്ജ് കോളേജിൽ “അമേരിക്ക: ഒരു പുതുപിറവി ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഇന്റർനാഷണൽ വെബിനാറിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. പത്ത് കൊല്ലം തുടർച്ചയായി അംബാസഡർ ആയി സേവനം അനുഷ്ഠിച്ചപ്പോൾ ലഭിച്ച അനുഭവ ജ്ഞാനം അദ്ദേഹം പങ്കുവെച്ചു. റിപബ്ലിക് ആണേലും ഡെമോക്രാറ്റ് ആണേലും ചില അടിസ്ഥാന കാര്യങ്ങളിൽ വലിയ മാറ്റം ഉണ്ടാകില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇൻഡോ അമേരിക്കൻ നയതന്ത്രത്തിലെ ഉയർച്ച താഴ്ചകളുടെ ചരിത്രത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഒപ്പം തന്നെ പുതിയ ഗവൺമെന്റ് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും വൈദ്യശാസ്ത്ര,വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള ഗുണകരമായ മാറ്റങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

യോജിച്ച സമയത്ത്, യോജിച്ച വിഷയത്തിൽ യോജിച്ച വ്യക്തിയെ തന്നെ ഈ വിഷയത്തിൽ സംസാരിക്കാൻ ലഭിച്ചതിലുള്ള സന്തോഷം കോളേജ് മാനേജർ വെരി.റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പങ്കുവെച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ,കോഴ്സ് കോർഡിനേറ്റർ ഫാ. ജോർജ്ജ് പുല്ലുകാലായിൽ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു അനി ജോൺ, പ്രൊഫ. മിഥുൻ ജോൺ, ഡോ. സുമേഷ് ജോർജ്ജ് തുടങ്ങിവർ സംസാരിച്ചു.