അ​വ​ധി​ക്കാ​ലം ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കാൻ ആഗ്രഹിക്കുന്ന ഇ​ന്ത്യ​ക്കാ​ർക്ക് സന്തോഷവാർത്ത.

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ക്കാ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന വീസാ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി ഓ​സ്‌​ട്രേ​ലി​യ. വി​സി​റ്റിം​ഗ് വി​സാ അ​പേ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ലാ​ണ് ഓ​ൺ​ലൈ​ൻ വഴി വീസ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നാ​കു​ക.
അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് വീസാ പ​രി​ഷ്ക​ര​ണം. പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ ടൂ​റി​സം വി​ക​സ​ന​വും ഓ​സ്ട്രേ​ലി​യ ല​ക്ഷ്യം വെ​ക്കു​ന്നു. 2017 ഏ​പ്രി​ൽ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 65,000 വി​സി​റ്റിം​ഗ് വീസ​ക​ൾ​ക്കാ​ണ് ഓ​സ്ട്രേ​ലി​യ അ​പേ​ക്ഷ ന​ൽ​കി​യ​ത്.
വി​സി​റ്റിം​ഗ് വീസ​യ്ക്ക് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ദി​വ​സ​ത്തി​ലെ ഏ​ത് സ​മ​യ​ത്തും സ​മ​ർ​പ്പി​ക്കാം. വീസ​യുടെ ഫീ​സ് ഇ​ല​ക്ട്രോ​ണി​ക് പെ​യ്മെ​ന്‍റാ​യി അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്.