പു​തു​വൈ​പ്പിൽ സ​മ​ര​ക്കാ​ർ​ക്കെ​തി​രാ​യ പോലീസ് ന​ട​പ​ടി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ഇടപെടുന്നു

കൊ​ച്ചി: പു​തു​വൈ​പ്പ് എ​ൽ​പി​ജി പ്ലാ​ന്‍റി​നു നേ​ർ​ക്കു​ന​ട​ന്ന സ​മ​ര​ക്കാ​ർ​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ഇ​ട​പെ​ട​ൽ. മൂ​ന്നാ​ഴ്ച​യ്ക്ക​കം സം​ഭ​വ​ത്തെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ​ക്ക് ക​മ്മി​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നെ​ന്നും ക​മ്മി​ഷ​ൻ പ​റ​ഞ്ഞു.

പ്ലാ​ന്‍റി​നെ​തി​രാ​യു​ള്ള സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​രെ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള 321 പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് പോ​ലീ​സ് അ​ഞ്ചു സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ ഏ​ഴു കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ഒ​രാ​ളു​ടെ കൈ ​ഒ​ടി​യു​ക​യും ചെ​യ്തു.

സ​മ​ര​ത്തെ തു​ട​ർ​ന്ന് പു​തു​വൈ​പ്പി​ൽ എ​ൽ​പി​ജി ടെ​ർ​മി​ന​ലി​ലെ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച​ത്തെ ച​ർ​ച്ച​വ​രെ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പു​തു​വൈ​പ്പി​ൽ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ച​ർ​ച്ച