അനധികൃത സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. അനധികൃത സ്വത്ത് സമ്പദിച്ചെന്ന പരാതിയിലാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. സത്യൻ നരവൂർ എന്നയാളാണ് ജേക്കബ് തോമസിനെതിരെ പരാതി നൽകിയത്. തമിഴ്നാട്ടിൽ നൂറ് ഏക്കറോളം ഭൂമി ജോക്കബ് തോമസ് അനധികൃതമായി വാങ്ങിക്കൂട്ടിയെന്നാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.

വിജിലൻസ് മേധാവിയായിരിക്കെ രണ്ട് മാസം മുൻപ് അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് ഐ.എം.ജി ഡയറക്ടറായി അദ്ദേഹം തിങ്കളാഴ്ച സ്ഥാനമേൽക്കുകയും ചെയ്തു. ഐ.എം.ജി ഡയറക്ടർ സ്ഥാനം കേഡർ പദവിയായി ഉയർത്തിയാണ് സർക്കാർ ജേക്കബ് തോമസിനെ നിയമിച്ചത്.